Connect with us

Gulf

'ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഗള്‍ഫ് പ്രവാസിയുടെ പങ്ക് അഭിമാനകരം'

Published

|

Last Updated

ചിരന്തന സാംസ്‌കാരികവേദിയുടെ 15-ാം വാര്‍ഷികാഘോഷ അവാര്‍ഡ്ദാന
ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു

ദുബൈ: കേരളത്തിന്റെ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായി മാറുകയും അവശരും ദുര്‍ബലരുമായവരുടെ വേദനകളില്‍ സഹായഹസ്തവുമായി എന്നും ഏറ്റവും വേഗത്തില്‍ ഓടിയെത്തുകയും ചെയ്യുന്നവര്‍ ഗള്‍ഫ് പ്രവാസികളാണെന്നും ഇത് നാടിന് അഭിമാനകരമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
ചിരന്തന സാംസ്‌കാരികവേദിയുടെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് പ്രഖ്യാപിച്ച എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ അടിയന്തര പ്രശ്‌നങ്ങളായ കാര്‍ഗോ കൊറിയര്‍ നിയന്ത്രണം, വിമാനയാത്രാ ടിക്കറ്റിന്റെ വിലക്കയറ്റം എന്നിവക്കും പരിഹാരം കാണാന്‍ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്‍ ആര്‍ ഐ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ. വൈ സുധീര്‍കുമാര്‍ ഷെട്ടിയെ അദ്ദേഹം ആദരിച്ചു.
ജോര്‍ജ് നരേപ്പറമ്പില്‍, അബ്ദുള്‍ഖാദര്‍ പനക്കാട്ട്, സയീദ് ഹമീദ്, രവിശങ്കര്‍, മാധ്യമപ്രവര്‍ത്തകരായ വെട്ടൂര്‍ ജി ശ്രീധരന്‍, പി പി ശശീന്ദ്രന്‍, രമേശ് പയ്യന്നൂര്‍ എന്നിവര്‍ക്ക് മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാക്കളെ ബി എ നാസര്‍ പരിചയപ്പെടുത്തി. ഡോ. കെ പി ഹുസൈന്‍, മോഹന്‍ വടയാര്‍, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ വി വി രാജേഷ്, സലാം പാപ്പിനിശ്ശേരി, സി പി ജലീല്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest