നടി ശ്രീവിദ്യ മുല്ലപ്പള്ളിയോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി : ഉണ്ണിത്താന്‍

Posted on: July 27, 2015 6:00 am | Last updated: July 28, 2015 at 12:15 am

Rajmohan Unnithan

തിരുവനന്തപുരം: ചലച്ചിത്ര താരം ശ്രീവിദ്യ മരിക്കുന്നതിന് മുമ്പ് മുല്ലപ്പളളി രാമചന്ദ്രന്‍ എം പിയോട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പറഞ്ഞിരുന്നതായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ശ്രീവിദ്യക്ക് ബോധ്യപ്പെട്ടിരുന്നതായും ഉണ്ണിത്താന്‍ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
മുല്ലപ്പളളി തന്നോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. മുല്ലപ്പള്ളിയെ നേരിട്ട് കണ്ടാണ് ശ്രീവിദ്യ സുപ്രധാനമായ കാര്യങ്ങള്‍ പറഞ്ഞത്. വേദനാജനകമായ കാര്യങ്ങളാണെല്ലാം. വേണ്ടി വന്നാല്‍ മുല്ലപ്പളളി തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തും. ശ്രീവിദ്യയുടെ ആത്മാവിനോട് പോലും നീതിപുലര്‍ത്താത്ത നടപടികള്‍ നടന്നിട്ടുണ്ട്. അത് പുറത്തു വരണം. കേസില്‍ ദുരൂഹതയുണ്ട്. സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്തു വരുന്നതെങ്കില്‍ സത്യം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം പറഞ്ഞു. കെ ബി ഗണേഷ് കുമാറിന്റെ മുന്നണി മാറ്റമാണോ ആരോപണത്തിന് കാരണമെന്ന ചോദ്യത്തിന് അങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.