ഡല്‍ഹിയില്‍ സി ആര്‍ പി എഫ് ഓഫീസില്‍ തീപിടുത്തം; ഒരു മരണം

Posted on: July 25, 2015 2:57 pm | Last updated: July 25, 2015 at 2:57 pm

2015_7$largeimg25_Jul_2015_103251310ന്യൂഡല്‍ഹി: ദക്ഷിണ റയില്‍വേ സി ആര്‍ പി എഫ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ ഒരു ജവാന്‍ മരിച്ചു. ഓഫീസിലെ റോക്കോര്‍ഡ് റൂമിലാണ് തീപിടുത്തമുണ്ടായത്. റെക്കോര്‍ഡ് റൂമിന് കാവല്‍ നിന്നിരുന്ന സി ആര്‍ പി എഫ് ജവാന്‍ കോണ്‍സ്റ്റബിള്‍ ലിംഗം പിള്ള ആണ് മരിച്ചത്. തിപീടുത്തത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങളില്‍ പെട്ട് ശ്വാസം മുട്ടിയാണ് മരിച്ചത്. ഓഫീസിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ ഉടന്‍ ലിംഗം പിള്ള ഉന്നതാധികാരികളെ വിവരമറിയിക്കുകയും തീയണക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പുകപടലങ്ങള്‍ക്കിടയില്‍ പെട്ട് ശ്വാസം തടസ്സപ്പെട്ട് മരിച്ചത്.
വിവരമറിഞ്ഞ ഉടന്‍ കുതിച്ചെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.