Connect with us

National

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ്: ശിരോവസ്ത്രം വേണ്ടെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം പാടില്ലെന്ന സി ബി എസ് ഇ വിജ്ഞാപനത്തെ പിന്തുണച്ച് സുപ്രീംകോടതി. ഒരു ദിവസം ശിരോവസ്ത്രം അണിഞ്ഞില്ലെങ്കില്‍ വിശ്വാസം ഇല്ലാതാവുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പരീക്ഷയില്‍ ക്രമക്കേട് തടയാനാണ് സി ബി എസ് ഇ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

മുമ്പ് നടത്തിയ പരീക്ഷയില്‍ ക്രമക്കേടുണ്ടായതിനെ തുടര്‍ന്നു കോടതി ഉത്തരവ് പ്രകാരം വീണ്ടും പരീക്ഷ നടത്തുകയാണ്. കേരളത്തില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ഥികള്‍ക്കു മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള അനുമതി ഹൈക്കോടതി നല്‍കിയിരുന്നു. ഇവര്‍ പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സുരക്ഷാ പരിശോധനകള്‍ക്കു വിധേയരാകണമെന്ന നിബന്ധനയും ഹൈക്കോടതി മുന്നോട്ടു വെച്ചിരുന്നു.

Latest