Kozhikode
ഹജ്ജ്: 20 പേര്‍ക്ക് കൂടി അവസരം
കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്ക് കൂടി പുതുതായി അവസരം ലഭിച്ചു. വെയ്റ്റിംഗ് ലിസ്റ്റ് നമ്പര്‍ 377 വരെയുള്ളവര്‍ക്ക് ഇതോടെ ഹജ്ജിന് അനുമതിയായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും, അഡ്വാന്‍സ് വിമാന ചാര്‍ജ്് ഇനത്തിലുമായി ഓരോ കാറ്റഗറിയിലും പെട്ടവര്‍ താഴെ വിവരിച്ച പ്രകാരമുള്ള തുക അടക്കേണ്ടതാണ്.
ഗ്രീന്‍ കാറ്റഗറി : 2,12,850, അസീസിയ കാറ്റഗറി : 1,80,100, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയിലാണ് പണം അടക്കേണ്ടത്. പണമടച്ചതിന് ശേഷം പേ-ഇന്‍സ്ലിപ്പിന്റ ഹജ്ജ് കമ്മിറ്റിക്കുള്ള ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് (പി ഒ), മലപ്പുറം – 673647 വിലാസത്തില്‍ അയക്കണം.
പേ-ഇന്‍-സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി സൂക്ഷിക്കേണ്ടതും ഹജ്ജ് യാത്രാ സമയത്ത് കൈവശം കരുതേണ്ടതുമാണ്.




