Connect with us

Palakkad

മുറിച്ചു മാറ്റാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു പട്ടാമ്പി-പെരിന്തല്‍മണ്ണ പാതയില്‍ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

Published

|

Last Updated

വിളയൂര്‍ സെന്റെറില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് റോഡരികിലെ മരക്കൊമ്പ് വീണതിനെ തുടര്‍ന്നുണ്ടായ അപകടം

കൊപ്പം: പട്ടാമ്പി-പെരിന്തല്‍മണ്ണ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പാതയോരത്തെ മരങ്ങള്‍ വീണ് പാതയില്‍ അപകടങ്ങള്‍ പതിവായിട്ടും മരങ്ങള്‍ വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നുവെന്നാണ് പരാതി. പാതയില്‍ ശങ്കരമംഗലം സെന്റെറില്‍ നിന്നും പട്ടാമ്പി റോഡില്‍ പാതയോരത്തെ ചീനിമരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
ശങ്കരമംഗലം പെട്രോള്‍ പമ്പിന് സമീപമുള്ള പൂമരം കഴിഞ്ഞ വര്‍ഷം വെട്ടിമാറ്റിയിരുന്നു. രണ്ടാംമൈലില്‍ മോട്ടോര്‍പുരക്ക് മുന്നിലെ ചീനിമരം വലിയഅപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആമയൂര്‍ സെന്റെര്‍, പുതിയറോഡ് പാടം, തൃത്താലകൊപ്പം, കരിങ്ങനാട് കുണ്ട്. വിളയൂര്‍ സെന്റെര്‍ എന്നിവിടങ്ങളിലെല്ലാം റോഡരുകിലെ മരങ്ങള്‍ കാറ്റിലും മഴയിലും വീഴാന്‍ സാധ്യത കൂടുതലാണ്. കരിങ്ങനാട് ചന്തപ്പടിയിലെ മാവ് മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പാതയോരങ്ങളിലെ മരങ്ങള്‍ വീണുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വിവിധ ഗ്രാമപഞ്ചായത്തുകളും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പാതയിലെ അപകടഭീഷണിയായ മരങ്ങളുടെ അളവെടുത്തിരുന്നെങ്കിലും ഇതുവരെയും വെട്ടിമാറ്റിയിട്ടില്ല. അതിനിടെ വിളയൂര്‍ സെന്റെറില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരക്കൊമ്പ് വീണു.
തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്.വിളയൂര്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് അപകടം. വിളയൂര്‍ റജിസ്ട്രാര്‍ ആപ്പീസിന് സമീപം നിര്‍ത്തിയിട്ട കാറിന് മുകളിലാണ് റോഡരികിലെ മരക്കൊമ്പ് വീണത്. കാറില്‍ ആരുമുണ്ടായിരുല്ല. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിളയൂര്‍ റജിസ്ട്രാര്‍ ആപ്പീസിലേക്കും മറ്റും എത്തുന്നവര്‍ വാഹങ്ങള്‍ നിര്‍ത്തിയിടുന്ന സ്റ്റാന്‍ഡില്‍ ചെറിയപെരുന്നാള്‍ അവധിക്ക് തിരക്ക് കുറവായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
വിളയൂര്‍ റജിസ്ട്രാര്‍ ആപ്പീസിന് മുന്നിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന് പരിസരത്തുമായി റോഡിലേക്ക് ഇറങ്ങില്‍ക്കുന്ന വന്‍മരങ്ങളുണ്ട്. വില്ലേജ് ഓഫീസിന് മുന്നിലെ മരങ്ങളും യാത്രക്കാര്‍ക്ക് ഭീഷണിയാണ്. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വിളയൂര്‍ സെന്റെറില്‍ പട്ടാമ്പി റോഡില്‍ കഴിഞ്ഞ മാസം ഓട്ടോസ്റ്റാന്‍ഡിലേക്കാണ് മരം വീണത്. ഭാഗ്യം കൊണ്ടാണ് അന്ന് അപകടം ഒഴിവായത്. ആമയൂരില്‍ പൊതുമരാമത്ത് വകുപ്പ് വെട്ടിമാറ്റാത്ത മരം നാട്ടുകാരാ്ണ് മുറിച്ചുമാറ്റിയത്. പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തിലും റോഡരികിലെ അപകട ഭീഷണിയായ വന്‍മരങ്ങള്‍ നീക്കണമെന്ന് സി പി മുഹമ്മദ് എംഎല്‍എ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പും അലംഭാവം കാണിക്കുകയാണ്.

 

Latest