നെസ്റ്റിന്റെ സ്‌നേഹ സ്പര്‍ശം കണ്ടറിയാന്‍ ജില്ലാ കലക്ടറെത്തി

Posted on: July 17, 2015 8:37 am | Last updated: July 17, 2015 at 8:37 am
നെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍     ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് എത്തിയപ്പോള്‍
നെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് എത്തിയപ്പോള്‍

കൊയിലാണ്ടി: ജീവിത വഴിയില്‍ ഉത്തരം മുട്ടിപ്പോയവര്‍ക്ക് ആശ്വാസത്തിന്റെ തണല്‍ വിരിക്കുന്ന കൊയിലാണ്ടി നെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് എത്തി. രോഗങ്ങളാലും ശാരീരിക വൈകല്യങ്ങളാലും പ്രയാസപ്പെടുന്ന നൂറ് കണക്കിനു ആളുകള്‍ക്കാണ് നെസ്റ്റിന്റെ സാന്ത്വന പ്രവര്‍ത്തനം സഹായകരമാകുന്നത്. ഇക്കാര്യം അറിഞ്ഞ കലക്ടര്‍ നെസ്റ്റിനെ അടുത്തറിയാന്‍ എത്തുകയായിരുന്നു. നെസ്റ്റിന്റെ വിവിധ പ്രവര്‍ത്തന യുനിറ്റുകള്‍ കണ്ട് കലക്ടര്‍ സന്തുഷ്ടി രേഖപ്പെടുത്തി. ഒരു മണിക്കൂറോളം നെസ്റ്റില്‍ ചെലവഴിച്ചാണ് കലക്ടര്‍ മടങ്ങിയത്. സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം കുറിച്ചു:’യഥാര്‍ഥ സ്‌നേഹം ഇവിടെ അനുഭവപ്പെടുന്നു, ദൈവ സാന്നിധ്യം ഇവിടെ ഉള്ളതായി തോന്നുന്നു’. നെസ്റ്റ് ഭാരവാഹികളായ അബ്ദുല്ല കരുവഞ്ചേരി, ടി കെ യൂനുസ്, ആര്‍ പ്രമോദ്, കെ ടി ഹാഷിം, മഹേഷ് പള്ളൂര്‍, കെ പി മുഹമ്മദ് അഷ്‌റഫ്, എ ഒ സി കെ അബ്ദുന്നാസര്‍ കലക്ടറെ സ്വീകരിച്ചു.