ശവ്വാല്‍പിറ തെളിഞ്ഞില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച

Posted on: July 16, 2015 9:00 pm | Last updated: July 17, 2015 at 3:32 pm
SHARE

Edit al-Fitr in India

കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഇന്ന് റമസാന്‍ 29 ന് ശവ്വാല്‍ മാസപിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാളെന്ന് കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, പാലക്കാട്, കണ്ണൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എന്‍ അലി മുസ്‌ലിയാര്‍ കുമരംപൂത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.