കതിരൂര്‍ മനോജ് വധക്കേസ്: പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

Posted on: July 16, 2015 2:51 pm | Last updated: July 17, 2015 at 12:11 am

p jayarajanകണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സ്‌പെഷല്‍ കോടതി മാറ്റി. തുടര്‍ വാദത്തിനായാണ് ഹര്‍ജി മാറ്റിയത്. കേസ് 22ന് വീണ്ടും പരിഗണിക്കും.

നിലവില്‍ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും ഭാവിയില്‍ നടക്കാന്‍ പോകുന്നു എന്നു പറയുന്ന കാര്യത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട ആവശ്യമില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതേസമയം കേസില്‍ സിബിഐ തന്നെ അന്യായമായി പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജയരാജന്റെ അഭിഭാഷകനും വാദിച്ചു. പിന്നീട് ജയരാജന്‍ കേസില്‍ അറസ്റ്റിലായാല്‍ ഇപ്പോഴത്തെ മുന്‍കൂര്‍ ജാമ്യം കൊണ്ടു എന്തുകാര്യമെന്നു കോടതി ചോദിച്ചു.