അതിഥികളെ സ്വീകരിച്ച് മഅ്ദിന്‍

Posted on: July 14, 2015 11:00 am | Last updated: July 14, 2015 at 11:36 am

madinമലപ്പുറം: ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നുകരാന്‍ മഅ്ദിന്റെ അതിഥികളായി എത്തിയ ലക്ഷങ്ങള്‍ക്ക് നോമ്പ് തുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ കൈകളില്‍ നേരിട്ടെത്തിച്ച് വളണ്ടിയര്‍മാര്‍ ശ്രദ്ധേയമായി.
ഹാജിയാര്‍ പള്ളി അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ 300 സന്നദ്ധ പ്രവര്‍ത്തകരാണ് ഭക്ഷണം പൊതിയാന്‍ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് നിരവധി വാഹനങ്ങളിലാണ് നഗറിലെത്തിയവര്‍ക്ക് ഭക്ഷണം എത്തിച്ചത്.