മലപ്പുറം വട്ടപ്പാറയില്‍ വാഹനാപകടം: കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Posted on: July 13, 2015 1:13 am | Last updated: July 13, 2015 at 9:03 am

vattappara-accident.jpg.image.784.410
വളാഞ്ചേരി: വട്ടപ്പാറയില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കാവുംപുറം താളിയേല സ്വദേശി പാറയ്ക്കല്‍ അബൂട്ടിയുടെ മകന്‍ ഉസ്മാന്‍(33), ഭാര്യ ഫൗസിയ(30) മകള്‍ നിഹാല(12) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ യായിരുന്നു അപകടം. ചരക്ക് ലോറിയുടെ ഡ്രൈവര്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുളളതാണ് ചരക്ക് ലോറി. ബൈക്ക് യാത്രക്കാരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ചരക്ക് ലോറിയിലിടിച്ച് നിന്നു.
വൈക്കത്തൂര്‍ വടക്കേക്കര നിയാസ് (26), കുറ്റിപ്പുറം പളളിയാലില്‍ പറമ്പില്‍ ശ്രീനാഥ്(20), പ്രമോദ് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇന്നലെ രാത്രി പത്തേക്കാലോടെയാണ് സംഭവം. ഉസ്മാന്റെ കഞ്ഞിപ്പുരയിലെ സഹോദരിയിയുടെ വീട്ടില്‍ നിന്ന് നോമ്പുതുറ കഴിഞ്ഞ് വരികയായിരുന്നു കുടുംബം. അപകടത്തെ തുടര്‍ന്ന് ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മയ്യിത്തുകള്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.