കേരളത്തിലെ തിയേറ്റര്‍ സമരം പിന്‍വലിച്ചു

Posted on: July 11, 2015 5:03 pm | Last updated: July 11, 2015 at 8:06 pm
SHARE

കൊച്ചി: കേരളത്തിലെ എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബാഹുബലി സിനിമ വന്‍ വിജയമായതോടെയാണ് സമരം പിന്‍വലിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ നിര്‍ബന്ധിതരായത്. കൊച്ചിയില്‍ ചേര്‍ന്ന കേരള സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നതിനിടെ പ്രഖ്യാപിച്ച സമരം പിന്നീട് ബാഹുബലിയുടെ വൈഡ് റിലീസിങ്ങിനെതിരെയുള്ള സമരമായി മാറുകയായിരുന്നു.