എല്ലാ ദുരൂഹ മരണങ്ങളെയും വ്യാപവുമായി ബന്ധപ്പെടുത്തരുത്: ചൗഹാന്‍

Posted on: July 6, 2015 5:21 pm | Last updated: July 7, 2015 at 7:53 am
SHARE

SHIVARAJ SINGH CHOUHANന്യൂഡല്‍ഹി/ഭോപ്പാല്‍: മധ്യപ്രദേശില്‍ നടക്കുന്ന എല്ലാ ദുരൂഹ മരണങ്ങളെയും വ്യാപം കേസുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വ്യാപം നടത്തിയ പരീക്ഷയില്‍ പോലീസ് പ്രവേശനം നേടിയ വനിതാ കോണ്‍സ്റ്റബിള്‍ കൂടി ഇന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വനിതാ കോണ്‍സ്റ്റബിളിന്റെ മരണത്തിന് വ്യാപം കേസുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍സ്റ്റബിളിന്റെ മരണം ദുഃഖകരമായ സംഭവമാണ്. പക്ഷേ, എല്ലാ ഉത്തരവാദിത്തത്തോടെയും കൂടി ഞാന്‍ പറയുന്നു, ഈ മരണത്തിന് വ്യാപം കേസുമായി ഒരു ബന്ധവുമില്ല. സംസ്ഥാനത്ത് നടക്കുന്ന എല്ലാ ദുരൂഹമരണങ്ങളെയും വ്യാപം കേസുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല – മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ശിവരാജ് സിംഗ് ചൗഹാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കി. 45 പേരുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണമാണ് ആവശ്യമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.