കളമശ്ശേരി ഭൂമിതട്ടിപ്പ്: ടി ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ലെന്ന് സി ബി ഐ

Posted on: July 6, 2015 2:58 pm | Last updated: July 7, 2015 at 7:52 am
SHARE

soorajകൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ലെന്ന് സി ബി ഐ. സൂരജിനെ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവുകളില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ നുണപരിശോധനാ ഫലം സൂരജിന് അനുകൂലമായിരുന്നു. സൂരജിനെ സാക്ഷിയാക്കി കുറ്റപത്രം തയ്യാറാക്കാന്‍ സി ബി ഐ കോടതിയോട് അനുമതി തേടി.

അതേസമയം തണ്ടപ്പേര് റദ്ദാക്കിയതിന് സൂരജിനെതിരെ വകുപ്പ് തല നടപടിക്ക് സി ബി ഐ അനുമതി തേടി. തണ്ടപ്പേര് റദ്ദാക്കിയത് നിയമ വിരുദ്ധമാണ്. എന്നാല്‍ അത് ക്രിമിനല്‍ കുറ്റമല്ല. അദ്ദേഹത്തെ ബ്രെയിന്‍ മാപ്പിംഗിന് വിധേയമാക്കേണ്ടെന്നും സി ബി ഐ അറിയിച്ചു.