ഡ്രോണ്‍ ആക്രമണത്തില്‍ ഇസില്‍ നേതാവ് കൊല്ലപ്പെട്ടുവെന്ന് പെന്റഗണ്‍

Posted on: July 4, 2015 5:00 am | Last updated: July 4, 2015 at 1:00 am

വാഷിംഗ്ടണ്‍: ലിബിയയില്‍നിന്ന് ആയുധങ്ങള്‍ സിറിയയിലേക്ക് കടത്തുന്നതിന് നേതൃത്വം നല്‍കിയ ഇസില്‍ നേതാവ് ആമേരിക്കയുടെ കൂട്ട ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ടുണിഷ്യക്കാരനായ താരിഖ് ബിന്‍ താഹര്‍ അല്‍ അൗനി അല്‍ ഹര്‍സിയും മറ്റൊരു തീവ്രവാദിയുമാണ് യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ആക്രമണത്തില്‍ സിവിലിയന്മാര്‍ക്കാര്‍ക്കും പരുക്കില്ലന്നും യു എസ് ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
അല്‍-ഹര്‍സി ജൂണ്‍ 16ന് ശദ്ദാദില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്നും ഇറഖിലുള്ള ചാവേറക്രമണത്തിനും സിറിയ-ഇറാഖ് അതിര്‍ത്തിയിലേക്ക് വിദേശ തീവ്രവാദികളെ എത്തിക്കുന്നതിനുമായിരുന്നു ഇയാള്‍ നേതൃത്വം നല്‍കിയിരുന്നതെന്നും പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു.
ഹര്‍സിയുടെ മരണം ഇസിലിന് കനത്ത തിരിച്ചടിയണെന്നും ഡേവിസ് കൂട്ടിചേര്‍ത്തു.