നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ഫ്രഞ്ച് വീട്ടമ്മക്ക് തടവ് ശിക്ഷ

Posted on: July 4, 2015 5:58 am | Last updated: July 4, 2015 at 12:59 am
SHARE

baby-leg-610പാരീസ്: ഒരു പതിറ്റാണ്ടിനിടെ തന്റെ എട്ട് നവ ജാത ശിശുക്കളെ കൊലപ്പെടുത്തിയ വീട്ടമ്മക്ക് ഫ്രഞ്ച് കോടതി ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 18 വര്‍ഷമായിരുന്നു കഠിന തടവ് വിധിച്ചിരുന്നതെങ്കിലും പ്രതി ഡൊമിനിക്ക് ക്വര്‍ടിസി( 51) കുറ്റസമ്മതത്തോടൊപ്പമുള്ള അഭ്യര്‍ഥന മാനിച്ച് ശിക്ഷ പകുതിയാക്കുകയായിരുന്നു.
1989 ല്‍ ആദ്യ ശിശുവിനെ കൊന്നു. അവസാന കൊലപാതകം രണ്ടായിരത്തിലായിരുന്നു. ശിക്ഷ പകുതിയായി കുറച്ചതില്‍ പ്രതി ആശ്വാസം പ്രകടിപ്പിച്ചു. ക്വര്‍ടിസ്സിന്റെ പഴയ വീടിന്റെ ഇപ്പോഴത്ത ഉടമ ഒരു പൂന്തോട്ടത്തില്‍ മൃതശരീരം കണ്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ ഇങ്ങനെ എട്ട് കുട്ടികളെ കൊന്നുവെന്ന് വ്യക്തമായത്.
സ്വന്തം പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട നാണക്കേട് മറക്കാന്‍ കുട്ടികളെ കൊല്ലുകയായിരുന്നെന്നാണ് പ്രതി വിചാരണക്കിടെ പറഞ്ഞിരുന്നെങ്കിലും, ഭാര്‍ത്താവിലുണ്ടായ കുട്ടികളെ തന്നെയാണ് കൊന്നതെന്ന് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.