ഹേമമാലിനിക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ തന്റെ മകള്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഹനുമന്‍ ഖണ്ഡേവാല്‍

Posted on: July 3, 2015 9:56 pm | Last updated: July 3, 2015 at 10:30 pm

hema malini

>>പരിക്കേറ്റവരെക്കുറിച്ച് അന്വേഷിക്കാന്‍ ഹേമമാലിനി ഇതുവരെ തയ്യാറായില്ലെന്ന ബന്ധുക്കളുടെ ആരോപണം

ജയ്പൂര്‍: സിനിമാതാരം ഹേമമാലിനിക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ തനിക്ക് മകളെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് കാറപകടത്തില്‍ കൊല്ലപ്പെട്ട നാലുവയസുകാരി ചിന്നിയുടെ പിതാവ് ഹനുമന്‍ ഖണ്ഡേവാല്‍. അപകടമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ അധികൃതര്‍ ഹേമമാലിനിയെ വേഗത്തില്‍ തന്നെ ജയ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും തങ്ങളെ ദൗസ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയതെന്നും ഹനുമന്‍ ഖണ്ഡേവാല്‍ പ്രതികരിച്ചു. അപകടനില ഗുതുതമായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ചിന്നി ഉള്‍പ്പെടെ കുടുംബത്തിലെ പരിക്കേറ്റ എല്ലാവരെയും പിന്നീട് എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരിക്കേറ്റവരെക്കുറിച്ച് അന്വേഷിക്കാന്‍ ഹേമമാലിനി ഇതുവരെ തയ്യാറായില്ലെന്ന ബന്ധുക്കളുടെ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഹനുമന്‍ ഖണ്ഡേവാല്‍ രംഗത്തെത്തിയിരിക്കുന്നത്.