ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ഒമ്പത് പേര്‍ മരിച്ചു

Posted on: July 3, 2015 8:02 pm | Last updated: July 4, 2015 at 1:45 am
SHARE

accidenറായ്ബറേലി: ഉത്തര്‍പ്രദേശില്‍ ട്രക്കുമായി ടെമ്പോ ട്രാവലര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ റായ്ബറേലി ബധോഖര്‍ പോലീസ് സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.