ശൈഖ ജവഹര്‍ അല്‍ ഖാസിമിക്ക് ഹ്യുമാനിറ്റേറിയന്‍ പേഴ്‌സണാലിറ്റി അവാര്‍ഡ്

Posted on: July 3, 2015 5:17 pm | Last updated: July 3, 2015 at 5:21 pm

ഷാര്‍ജ: സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിക്ക് ഗോള്‍ഡണ്‍ ഹ്യുമാനിറ്റേറിയന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ്. രാജ്യത്തും രാജ്യാന്തരതലത്തിലും ശൈഖ ജവഹര്‍ നടത്തുന്ന സ്തുത്യര്‍ഹമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയിരിക്കുന്നത്. അഭയാര്‍ഥികളായ കുട്ടികള്‍ക്കായും അര്‍ബുദബാധിതര്‍ക്കായും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ശൈഖ ജവഹര്‍ നടത്തുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച വതനി ഇമാറാത്ത് ഹ്യുമാനിറ്റേറിയന്‍ വര്‍ക്ക് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.