Connect with us

National

കേന്ദ്രമന്ത്രിയെ കയറ്റാന്‍ എയര്‍ ഇന്ത്യ മൂന്നു യാത്രക്കാരെ ഇറക്കി വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിക്ക് സീറ്റൊരുക്കാന്‍ പിഞ്ചു കുഞ്ഞിനെയടക്കം മൂന്ന് യാത്രക്കാരെ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവം വിവാദമായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കും യാത്ര ചെയ്യുന്നതിന് വേണ്ടി മൂന്ന് യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കുകയും വിമാനം വൈകിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

എന്നല്‍ യാത്രക്കാരെ ഇറക്കി വിട്ട സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിമാനം വൈകിയിട്ടില്ലെന്നും വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും മന്ത്രി പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം തേടി. സിവിൽ വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും വിശദീകരണം നൽകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.