മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 19 മരണം

Posted on: July 1, 2015 8:54 pm | Last updated: July 1, 2015 at 10:56 pm

accidentഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വകാര്യ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. ഖണ്ഡ – ഇന്‍ഡോര്‍ റോഡിലെ ചോട്ടി ഛൈഗണ്‍ മഗനിലാണ് ദുരന്തമുണ്ടായത്. ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒന്നര ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം അടിയന്തര സഹായം അനുവദിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.