ഒന്നര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന യുവതിയുടെ ജാമ്യാപേക്ഷ തള്ളി

Posted on: July 1, 2015 11:36 am | Last updated: July 23, 2015 at 4:22 pm
SHARE

മഞ്ചേരി: ഒന്നര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നുവെന്ന കേസില്‍ മഞ്ചേരി വനിതാ സ്‌പെഷ്യല്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരിജില്ലാ സെഷന്‍സ് കോടതി തള്ളി. പൊന്നാനി സൗത്ത് കല്ലൂക്കാരന്റെ ഹൗസില്‍ ശറഫുദ്ദീന്റെ ഭാര്യ സുമയ്യ (24)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞമാസം ഒമ്പതിനാണ് സംഭവം.
കൊല്ലപ്പെട്ട ശിഫാന നസ്‌റിയുടെ ഇളയമ്മയാണ് പ്രതി. തന്റെ കുഞ്ഞുങ്ങളെ വീട്ടിലെ മറ്റുള്ളവര്‍ അവഗണിക്കുന്നതിലും ശിഫാനക്ക് എല്ലാവരും സ്‌നേഹവും പരിലാളനയും നല്‍കുന്നതിലുള്ള വിരോധമാണ് ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് കേസ്. കല്ലൂക്കാരന്‍ കെ ആര്‍ മുഹമ്മദാ(68)ണ് പരാതിക്കാരന്‍. മുഹമ്മദിന്റെ മകന്‍ സക്കറിയയുടെ മകളാണ് ശിഫാന. കഴിഞ്ഞമാസം 16നാണ് സുമയ്യ അറസ്റ്റിലായത്. പൊന്നാനി സി ഐ ഡി രാധാകൃഷ്ണനാണ് കേസന്വേഷിക്കുന്നത്.