വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി ശബരീനാഥന്‍ വിജയരഥത്തില്‍

Posted on: June 30, 2015 10:58 am | Last updated: June 30, 2015 at 11:55 pm

k-s-sabarinathan83തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ നേടിയത് ആധികാരികമായ വിജയം. വോട്ടെണ്ണിത്തുടങ്ങിയത് മുതല്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി ക്രമാനുഗതമായി ഭൂരിപക്ഷം വര്‍ധിപ്പിച്ച് വളരെ ആധികാരികമായ വിജയമാണ് ശബരീനാഥന്‍ സ്വന്തമാക്കിയത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് മുന്നേറാനായത്. പിന്നീടങ്ങോട്ട് ശബരീനാഥന്‍ മുന്നേറുകയായിരുന്നു. എല്‍ ഡി എഫ് മുന്നേറ്റം പ്രതീക്ഷിച്ച വിതുര, ആര്യനാട്, ഉഴമലക്കല്‍ തുടങ്ങിയ പഞ്ചായത്തുകളിലും ശബരീനാഥന്‍ ലീഡ് നേടി. അരുവിക്കര പഞ്ചായത്തില്‍ മാത്രമാണ് എല്‍ ഡി എഫ് ലീഡ് നേടിയത്.