കടുങ്ങാത്തുകുണ്ടില്‍ സ്‌നേഹ സദനം പ്രഖ്യാപനത്തിലൊതുങ്ങി

Posted on: June 26, 2015 2:58 pm | Last updated: June 26, 2015 at 2:58 pm

കല്‍പകഞ്ചേരി: അശരണര്‍ക്ക് കടുങ്ങാത്തുകുണ്ടില്‍ സ്‌നേഹസദനം നിര്‍മിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി. ടൗണില്‍ വളവന്നൂര്‍ സി എച്ച് സിയോട് ചേര്‍ന്ന ഒഴിഞ്ഞ കെട്ടിടത്തിലായിരിക്കും ഇത് നിര്‍ മിക്കുകയെന്ന് നാലര വര്‍ഷം മുമ്പ് ജില്ലാ മരുന്ന് വിതരണ സംഭരണ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ച് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് പ്രഖ്യാപനം നടത്തിയത്. അശണരരേയും മാനസികാസ്വാസ്ഥമുള്ളവരെയും പുനരധിവസിപ്പിക്കുന്നതിനായാണ് സ്‌നേഹസദനം ഒരുക്കുന്നത്. സ്‌നേഹസദനത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയോട് വേദിയില്‍ വെച്ചു തന്നെ മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടായി. അധികാരത്തിലെത്തിയ സര്‍ക്കാറും ഇതുസംബന്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല.