Connect with us

International

ഫ്രഞ്ച് പ്രസിഡന്റിന്റെ വിവരങ്ങള്‍ യു എസ് ചോര്‍ത്തിയിട്ടില്ല:~ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് സര്‍ക്കാര്‍ ഫ്രാന്‍സ് പ്രസിഡന്റ് ഹോളണ്ടെയുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് ഒബാമ. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെയുടെയും മുന്‍ പ്രസിഡന്റ് സര്‍ക്കാസിയുടെയും ഉള്‍പ്പെടെ വിവരങ്ങള്‍ യു എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍ എസ് എ) ചോര്‍ത്തിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന്, രാജ്യ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു പ്രവര്‍ത്തിക്കും ആരെയും അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് കഴിഞ്ഞ ദിവസം ഓര്‍മിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒബാമ ഇതുസംബന്ധിച്ച ആദ്യമായി പ്രതികരിക്കുന്നത്. വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ വന്ന ശേഷം ഒബാമ ഫ്രഞ്ച് പ്രസിഡന്റിനെ ഫോണില്‍ വിളിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ വിവരങ്ങള്‍ ചോര്‍ത്തുക അമേരിക്കയുടെ ലക്ഷ്യമല്ലെന്ന് ഉണര്‍ത്തിയ ഒബാമ, ഫ്രാന്‍സുമായുള്ള ഉപയകക്ഷി ബന്ധം ഉറപ്പിച്ചുപറയുകയും ചെയ്തു. ഇനിയും ഫ്രഞ്ച് പ്രസിഡന്റിനെ തങ്ങളുടെ ചാരപ്രവര്‍ത്തിയുടെ പരിധിയില്‍ കൊണ്ടുവരില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. രാജ്യസുരക്ഷക്ക് വെല്ലുവിളിയുയര്‍ത്തുന്ന എന്തെങ്കിലും കൃത്യമായ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ചാരപ്രവര്‍ത്തി നടത്താറുള്ളൂവെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.