കോ-ഓപറേറ്റീവ് കോളജ് 30-ാം വര്‍ഷത്തിലേക്ക്

Posted on: June 25, 2015 6:10 am | Last updated: June 25, 2015 at 3:12 pm

പെരിന്തല്‍മണ്ണ: സഹകരണ കോളജ് മുപ്പതാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. പെരിന്തല്‍മണ്ണ താലൂക്ക് കോ-ഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ 1986 ജൂണിലാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഈ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്‌കൂളിന് ഈ അധ്യയന വര്‍ഷം മുതല്‍ ഗവ. അംഗീകാരം ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവ. അംഗീകാരം ലഭിച്ച സഹകരണ സ്‌കൂള്‍ കൂടിയാണ് പെരിന്തല്‍മണ്ണ ഒലിങ്കരയില്‍ പ്രവര്‍ത്തിക്കുന്നത്. 1996 ല്‍ സ്ഥാപിതമായ സ്‌കൂള്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം കൂടിയാണ്. വരും വര്‍ഷങ്ങളില്‍ ഇത് ഒരു ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് ഭാരവാഹികളായ പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ പ്രേമദാസ്, സെക്രട്ടറി കെ വിമല, പ്രിന്‍സിപ്പാള്‍ കെ ശോഭന, സിഡ്‌കോ പ്രതിനിധി ജി സുധീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.