വ്യാജ ബിരുദം: സമൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുമെന്ന് കോടതി

Posted on: June 24, 2015 4:07 pm | Last updated: June 25, 2015 at 2:53 pm
SHARE

smrithi iraniന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും സമര്‍പ്പിച്ച വിവിധ നാമനിര്‍ദേശ പത്രികകളില്‍ വ്യത്യസ്ത വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു ഹര്‍ജി. സാകേത് കോടതി ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് ആശോക് നായിക്കിന്റേതാണ് വിധി.

ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും. നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിദ്യാഭ്യാസ യോഗ്യതയില്‍ വൈരുദ്ധ്യമുണ്ട്. വ്യക്തമായ തെളിവുണ്ടെങ്കില്‍ കേസ് എടുക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പരാതിക്കാരനോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.