യുവജനോത്സവ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു

Posted on: June 23, 2015 2:53 pm | Last updated: June 23, 2015 at 2:53 pm
school
യു എ ഇ സ്‌കൂള്‍ യുവജനോത്സവ വിജയികള്‍ അതിഥികളുമൊത്ത്‌

ദുബൈ: ഇന്‍ഫഌവന്‍സ് പി ആര്‍ ഈവന്റ്‌സ് നടത്തിയ ഒന്നാമത് യു എ ഇ സ്‌കൂള്‍ യുവജനോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ നടന്ന പരിപാടി യുവജനോത്സവ കമ്മിറ്റി ചീഫ് പാട്രണ്‍ ബഷീര്‍ പടിയത്ത് ഉദ്ഘാടനം ചെയ്തു.
യു എ ഇയിലെ അറുപതോളം സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തിഅഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ ദുബൈ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിനുള്ള ട്രോഫി ബഷീര്‍ പടിയത്തും കെന്‍സ ഹോള്‍ഡിംഗ് എം ഡി ശിഹാബ് ഷായും ചേര്‍ന്ന് സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ അബുദാബി ഇന്ത്യന്‍ സ്‌കൂളിനുള്ള ട്രോഫി അബ്ദുല്ല ഫാറൂഖി സമ്മാനിച്ചു. സീനിയര്‍ വിഭാഗത്തില്‍ കലാതിലകമായ ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ വൃന്ദമോഹനനും കലാപ്രതിഭയായ ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂളിലെ മൃണാള്‍ മധുവിനും ജൂനിയര്‍ വിഭാഗത്തില്‍ കലാതിലകമായ അബുദാബി പ്രൈവറ്റ് ഇന്റര്‍നാഷ്ണല്‍ ഹൈസ്‌ക്കൂളിലെ അനുഷ്‌കക്കും, ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ ദേവനന്ദു ആര്‍ മേനോനും യഥാക്രമം ശംസുദ്ധീന്‍ നെല്ലറ, വി എം സതീഷ്, ഡേവിസ് ആന്റണി, പി കെ കമ്മദ് കുട്ടി എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഷാര്‍ജ ഫ്രീ സോണ്‍സ് മീഡിയ റിലേഷന്‍ മാനേജര്‍ കെ ടി അബ്ദുറബ്ബ്, ജോഫി കുരുവിള, ബിജു ജോര്‍ജ്, അബ്ദുസ്സമദ് കോഴിക്കോട്, ലക്ഷ്മി ദീപക്, മുഹമ്മദ് റഫീഖ്, ഡെല്‍റ്റ സുരേഷ് എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ വിജയികള്‍ ഈ നമ്പറില്‍ 050-9235931 ബന്ധപ്പെട്ട് ഒരു മാസത്തിനകം ട്രോഫികള്‍ കൈപറ്റണമെന്ന് യുവജനോത്സവ കമ്മിറ്റി ചെയര്‍മാന്‍ അമ്മാര്‍ കിഴുപറമ്പ് അറിയിച്ചു.