Connect with us

Ongoing News

ഫിഫ: മത്സരിക്കാന്‍ മറഡോണയും

Published

|

Last Updated

ബ്യൂണസ്‌ഐറിസ്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയും. ഉറുഗ്വെന്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ വിക്ടര്‍ ഹ്യൂഗോ മൊറാലെസാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ പ്രസിഡന്റായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വിവരം മാധ്യമലോകത്തെ അറിയിക്കാന്‍ മറഡോണ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് മൊറാലെസ്.
ഞാന്‍ മത്സരാര്‍ഥിയാണ് എന്നു മാത്രമേ ഇതേക്കുറിച്ച് മറഡോണ പറഞ്ഞുള്ളൂ. നേരത്തെ വെനിസ്വെല പ്രസിഡന്റ് നികോളാസ് മദുറോ ഫിഫയുടെ അടുത്ത പ്രസിഡന്റായി മറഡോണയെ നിര്‍ദേശിച്ചിരുന്നു. ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുമെന്നറിയിച്ചിട്ടുണ്ട്.

Latest