പെട്രോള്‍ വില കൂട്ടി;ഡീസല്‍ വില കുറച്ചു

Posted on: June 15, 2015 8:02 pm | Last updated: June 16, 2015 at 12:31 am

DIESELന്യൂഡല്‍ഹി:പെട്രോള്‍ വില 64 പൈസ കൂട്ടി. ഡീസല്‍ വില ഒരു രൂപ 35 പൈസ കുറയ്ക്കാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. വില വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണു പെട്രോള്‍ നിരക്ക് കൂട്ടാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. കഴിഞ്ഞ മാസം രണ്ടു തവണയായി പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചതു വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില എന്നത്തെയും കുറഞ്ഞ നിരക്കിലെത്തിയിട്ടും പല തവണയായി എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഉപയോക്താക്കള്‍ക്കു കിട്ടുമായിരുന്ന നേട്ടം ഇല്ലാതാക്കിയിരുന്നു.