ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടയര്‍ പൊട്ടി; യാത്രക്കാര്‍ സുരക്ഷിതര്‍

Posted on: June 15, 2015 4:20 pm | Last updated: June 15, 2015 at 4:26 pm

plane-tyre-6-1-2014
ശ്രീനഗര്‍: ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പ്പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരെ എല്ലാവരെയും ടെര്‍മിനലിലേക്ക് മാറ്റിയതായി എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ എ1821 വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. 149 യാത്രക്കാര്‍ വിമനത്തിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 26 നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 161 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചിരുന്നു.

ചിത്രം പ്രതീകാത്മകം മാത്രം