മാധ്യമപ്രവര്‍ത്തകന്‍ ചുട്ടെരിക്കപ്പെട്ടത് പ്രകൃതിയുടെ തീരുമാനമെന്ന് യുപി മന്ത്രി

Posted on: June 15, 2015 2:20 pm | Last updated: June 16, 2015 at 12:31 am
SHARE

up minister parashrath yadavഅലഹബാദ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകരെ ചുട്ടെരിച്ചുകൊന്ന സംഭവത്തില്‍ വിവാദപ്രസ്താവനയുമായി മന്ത്രി രംഗത്ത്. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രകൃതിയുടെ തീരുമാനമാണെന്ന് ഹോര്‍ട്ടികള്‍ച്ചറല്‍ മന്ത്രി പരാശ്‌നാഥ് യാദവ് പറഞ്ഞു. പ്രകൃതിക്ക് വിധേയമായി നടക്കുന്ന കാര്യങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മന്ത്രി റാം മൂര്‍ത്തിയും സംഘവും ചേര്‍ന്നാണ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ വിവാദം കത്തുന്നതിനിടയിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനയുമായി മറ്റൊരു മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തില്‍ നിന്ന് തലയൂരാന്‍ കിണഞ്ഞുശ്രമിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്കും ഈ പ്രസ്താവന കനത്ത പ്രഹരം സൃഷ്ടിക്കും.

റാംമൂര്‍ത്തിയുടെ അവിശുദ്ധബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്ന ജിതേന്ദ്ര സിംഗ് എന്ന പ്രാദേശിക മാധ്യമപ്രര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ജൂണ്‍ എട്ടിനായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here