കരിപ്പൂരില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്

Posted on: June 12, 2015 9:20 am | Last updated: June 13, 2015 at 12:27 am
SHARE

karipur-2.jpg.image.784.410
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഢിയുടെ റിപ്പോര്‍ട്ട്. പുറത്ത് നിന്നുള്ളവര്‍ ആരും വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകയറിയിട്ടില്ല. അകത്ത് നിന്നുള്ളവര്‍ തമ്മിലുള്ള സംഘര്‍ഷത്തെ സുരക്ഷാ വീഴ്ചയായി കാണാനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കുറ്റക്കാര്‍ ആരാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അദ്ദേഹം ഡി ജിപിക്ക് കെെമാറി. കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെയും സി എെ എസ് എഫ് മേധാവിയുടെയും റിപ്പോര്‍ട്ടുകളും ഇന്ന് ലഭിക്കും.