ഹലോ ബിസിനസ് തുടങ്ങി

Posted on: June 10, 2015 9:00 pm | Last updated: June 10, 2015 at 9:10 pm

ദുബൈ: പുതുതായി തുടങ്ങുന്ന ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് ഇത്തിസലാത്ത് ‘ഹലോ ബിസിനസ്’ എന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചു. മിതമായ നിരക്കില്‍, എളുപ്പത്തില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണിത്.
പദ്ധതിപ്രകാരം മൊബൈല്‍ ഫോണ്‍, ഓഫീസിലേക്ക് ആവശ്യമുള്ള മറ്റു അനുബന്ധ സംവിധാനങ്ങള്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. കണക്ഷന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പ്രതിനിധി ഓഫീസിലെത്തും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെടാനായി 800 5800 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇത്തിസലാത്തിന്റെ പരിപാടികളിലും പരിശീലന ക്ലാസുകളിലും പങ്കെടുക്കാന്‍ കമ്പനി പ്രതിനിധികള്‍ക്ക് അവസരം ലഭിക്കും. ബിസിനസ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സൗജന്യ പ്രവേശനവും അനുവദിക്കും. ഇത്തിസലാത്ത് ബില്ലുകള്‍ പോര്‍ട്ടല്‍ മുഖേന എപ്പോഴും എവിടെ വെച്ചും അടക്കാനുള്ള സംവിധാനവുമുണ്ടാക്കും.