തൊഴിലുറപ്പ് പദ്ധതി; പൊതുകുളം നവീകരണം തുടങ്ങി

Posted on: June 10, 2015 3:00 pm | Last updated: June 10, 2015 at 5:01 pm

മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പൊതുകുളം നവീകരണ പ്രവര്‍ത്തി തുടങ്ങി. മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മുണ്ടെക്കരാട് പൊതുകുളമാണ് ചെളിയും മറ്റും വാരി പാര്‍ശ്വഭിത്തി സംരക്ഷിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. ഒന്നര പതിറ്റാണ്ട് കാലം ചെളിയും മറ്റും നിറഞ്ഞ് ഉപയോഗശൂന്യമായ കുളമാണ് നവീകരിക്കുന്നത്.
1.42 ലക്ഷമാണ് പദ്ധതിയുടെ അടങ്കല്‍ തുക. 16 പേരടങ്ങുന്ന ഗ്രാമപഞ്ചായത്തിലെ 14 ാം വാര്‍ഡിലെ തൊഴിലാളികളാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തി നടക്കുന്ന സ്ഥലം എം —ജി —എന്‍ ആര്‍ —ജി —എസ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സാദിഖ് ഹുസൈന്‍, ഗ്രാമപഞ്ചായത്ത് അംഗവും സ്ഥിരം സമിതി ചെയര്‍പേഴ്‌സണുമായ മാസിത സത്താര്‍, ഓവര്‍സിയര്‍ കെ മുഹമ്മദ് നമീല്‍ സന്ദര്‍ശിച്ചു.