വിഷാംശമുള്ള പച്ചക്കറികള്‍ തടയുമെന്ന് ആരോഗ്യമന്ത്രി

Posted on: June 10, 2015 3:50 pm | Last updated: June 11, 2015 at 12:44 am

VS SHIVA KUMARതിരുവനന്തപുരം: വിഷാംശമുള്ള പച്ചക്കറി തടയാന്‍ നടപടിയെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ . ആദ്യപടിയായി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഉമ്മന്‍ചാണ്ടി കത്തെഴുതും. ജൂലൈ ആദ്യവാരം ഉദ്യോഗസ്ഥതല യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറിയിലെ വിഷാംശം കണ്ടെത്താന്‍ തിരുവനന്തപുരത്തും കോഴിക്കോടും ഒരു കോടി രൂപ വീതം ചെലവില്‍ അത്യാധുനിക ലാബ് സജ്ജമാക്കാന്‍ ഇന്നലെ തീരുമാനമായിരുന്നു.ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി, പഴം എന്നിവയുമായെത്തുന്ന വാഹനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ലൈസന്‍സ് നിര്‍ബന്ധമാക്കി. ഈ വാഹനങ്ങളിലുള്ള പച്ചക്കറികള്‍ക്ക് ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
ചെക്ക്‌പോസ്റ്റുകളില്‍ വച്ച് പരിശോധനക്കായി സാംപിള്‍ ശേഖരിക്കും. ഫലം എതിരാണെങ്കില്‍ അത്തരം ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിനൊപ്പം വാഹന പെര്‍മിറ്റും റദ്ദാക്കും. ഓര്‍ഗാനിക് വെജിറ്റബിള്‍സ് എന്ന പേരില്‍ വില്‍ക്കുന്ന പച്ചക്കറികളുടെ ശാസ്ത്രീയ പരിശോധന നടത്താനം തീരുമാനമായി. ഇതിനായി സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി.