Connect with us

Gulf

നരേന്ദ്രമോഡിയുടെ വിദേശ പര്യടനങ്ങള്‍ ഗുണകരമെന്ന്

Published

|

Last Updated

ദുബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശ പര്യടനങ്ങള്‍ ഇന്ത്യക്ക് ഗുണകരമാണെന്ന് ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടു. കേരളീയം കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പ്രധാന മന്ത്രി നാടാന്‍ കാണാനായല്ല, വിദേശ പര്യടനം നടത്തുന്നത്. ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാനാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭ്യമാകാന്‍ അത് ഇടയാക്കും.
ഗള്‍ഫ്-കേരള മേഖലയില്‍ വിമാനയാത്രാ കൂലിയിലെ വന്‍വര്‍ധന ഗൗരവമേറിയ പ്രശ്‌നമാണ്. അത് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. അതേ സമയം, കരിപ്പൂരിലെ റണ്‍വേ ബലപ്പെടുത്തല്‍ അനിവാര്യമാണ്. കരിപ്പൂരിനെ സൈനിക വിമാനത്താവളമാക്കാനുള്ള ശ്രമമില്ലെന്നും പത്മനാഭന്‍ പറഞ്ഞു.
സിനിമാ സംവിധായകന്‍ മേജര്‍ രവി, കേരളീയം പ്രസിഡന്റ് ബി പത്മകുമാര്‍, ജന. സെക്രട്ടറി പ്രവീണ്‍ ചന്ദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളീയം സാംസ്‌കാരിക കൂട്ടായ്മ ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ചിന് ഖിസൈസ് തുലിപ് റസ്റ്റോറന്റില്‍ നടക്കും.

Latest