ബാര്‍: മാണിക്കെതിരെ കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം?

Posted on: June 4, 2015 6:09 pm | Last updated: June 5, 2015 at 12:56 am

MANIതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനാണ് മുദ്രവെച്ച കവറില്‍ വിജിലന്‍സ് എ ഡി ജി പിക്ക് നിയമോപദേശം കൈമാറിയത്.

മാണിക്കെതിരെ കേസ് നിലനില്‍ക്കില്ല എന്നാണ് നിയമോപദേശത്തില്‍ പറയുന്നതെന്ന് സൂചനയുണ്ട്. മാണിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.