കൊല്ലത്തും കോഴിക്കോട്ടും എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: June 4, 2015 1:17 pm | Last updated: June 5, 2015 at 12:56 am

കോഴിക്കോട്: എസ്എഫ്‌ഐ കൊല്ലം, കോഴിക്കോട് ഡിഡി ഓഫീസുകളിലേയ്ക്ക് നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. പാഠപുസ്തകം വിതരണം പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം.

കോഴിക്കോട്ട് നടന്ന മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊല്ലത്ത് മാര്‍ച്ച് ആക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അട്ക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
c