ട്രോളിംഗ് നിരോധനം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു;രാധാ മോഹന്‍ സിംഗ്

Posted on: June 3, 2015 4:36 pm | Last updated: June 3, 2015 at 11:57 pm

radha mohan singhന്യൂഡല്‍ഹി: ട്രോളിംഗ് നിരോധനം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്. യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നടപടികള്‍തന്നെയാണ് ഇപ്പോഴും തുടരുന്നത്. 12 നോട്ടിക്കല്‍ മൈലിനപ്പുറം കടന്നു മീന്‍ പിടിക്കാന്‍ അനുവദിക്കണമെന്ന പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടുമെന്നും രാധാ മോഹന്‍ സിംഗ് പറഞ്ഞു.