നെസ്‌ലേയുടെ പാല്‍പ്പൊടിയില്‍ പുഴുക്കള്‍

Posted on: June 3, 2015 12:07 am | Last updated: June 3, 2015 at 12:07 am

nanകോയമ്പത്തൂര്‍: മാഗി നൂഡില്‍സില്‍ കറുത്തീയമടക്കമുള്ളവ കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷമവൃത്തത്തിലായ നെസ്‌ലേ ഇന്ത്യ പുതിയ കുരുക്കില്‍. കമ്പനി ഉത്പാദിപ്പിക്കുന്ന പാല്‍പ്പൊടിയില്‍ പുഴുക്കള്‍ കണ്ടെത്തിയെന്നാണ് പുതിയ പരാതി. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടിയില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന പരാതി വന്നിരിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്.
കോയമ്പത്തൂരിലെ ടാക്‌സി ഡ്രൈവറായ പ്രേം ആനന്ദ് വാങ്ങിയ പാല്‍പ്പൊടി പാക്കറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. സാംപിള്‍ ഉടന്‍ അധികൃതര്‍ക്ക് കൈമാറി. കോയമ്പത്തൂര്‍ ഫുഡ് അനാലിസിസ് അതോറിറ്റി ലബോറട്ടറിയില്‍ പരിശോധിച്ച സാംപിളില്‍ പുഴുക്കളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പാക്കറ്റുകളാണ് ആനന്ദ് വാങ്ങിയത്. അവയില്‍ ഒന്ന് കുഞ്ഞിന് നല്‍കിയിരുന്നു. രണ്ടാമത്തേത് പൊട്ടിച്ചപ്പോഴാണ് ജീവനുള്ള പുഴുവിനെ കണ്ടത്.