സമന്‍സ് ലഭിച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത പോലീസുകാര്‍ക്കെതിരെ നടപടി

Posted on: June 2, 2015 3:45 pm | Last updated: June 2, 2015 at 11:14 pm

tp senkumarതിരുവനന്തപുരം: സമന്‍സ് ലഭിച്ചിട്ടും കോടതിയില്‍ ഹാജാരാകാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ടി പി സെന്‍കുമാറിന്റെ മുന്നറിയിപ്പ്. ഡിജിപിയായി ചുമതലയേറ്റ ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഡി ജി പി ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയിലോ സാക്ഷി എന്ന നിലയിലോ സമന്‍സ് ലഭിച്ചാല്‍ പോലീസുകാര്‍ കൃത്യമായി കോടതിയില്‍ ഹാജരാകണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. കടുത്ത അസുഖം, രാഷ്ട്രപതി-പ്രധാനമന്ത്രി തുടങ്ങയിയവരുടെ സന്ദര്‍ശനം, തിരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടങ്ങളില്‍ ഒഴികെ കോടതിയില്‍ ഹാജരാകാതിരിക്കരുത്. അടിയന്തര ഘട്ടത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വന്നാല്‍ അക്കാര്യം ബന്ധപ്പെട കോടതിയെ നേരത്തെ തന്നെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.