നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 29 മരണം

Posted on: May 31, 2015 12:41 pm | Last updated: June 2, 2015 at 3:03 pm

nigeria_0
കാനോ (നൈജീരിയ): നൈജീരിയയിലെ മൈദുഗുരി മേഖലയിലെ പള്ളിയിലുള്ള ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിശ്വാസികള്‍ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ സമയത്തായിരുന്നു സ്‌ഫോടനമുണ്ടായത്.

38 പേരാണ് ഈ സ്ഥലത്ത് രണ്ടു ദിവസമായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചത്. നഗരത്തിലെ വീടുകള്‍ക്ക് നേരെ ഏതാണ്ട് 40 തവണയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയത്.