അബൂജ: നൈജീരിയന്‍ പ്രസിഡന്റായി മുഹമ്മദ് ബുഹാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നൈജീരിയന്‍ തലസ്ഥാനമായ അബൂജയിലായിരുന്ന സത്യപ്രതിജ്ഞാചടങ്ങ്. പരമ്പരാഗത മുസ്ലിം വേഷം ധരിച്ച് എത്തിയ ബുഹാരി വലതുകൈയില്‍ ഖുര്‍ആന്‍ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. 30 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബോകോ ഹറം തീവ്രവാദ ഗ്രൂപ്പിനെ ശക്തമായി നേരിടുമെന്ന് ബുഹാരി സത്യപ്രതിജ്ഞാചടങ്ങിന് ശേഷം പറഞ്ഞു.