Connect with us

National

പ്രത്യേക സൈനിക അധികാര നിയമം ത്രിപുര സര്‍ക്കാര്‍ പിന്‍വലിച്ചു

Published

|

Last Updated

അഗര്‍ത്തല: വിവാദങ്ങള്‍ക്ക് വഴിവെച്ച സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (AFSPA) ത്രിപുര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിമാരുടെ സമിതിയാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയിച്ചു. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്‍ഫ ആക്രമണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രത്യേക സൈനിക അധികാര നിയമം കൊണ്ടുവന്നത്.

സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സൈനിക അധികാര നിയമം കൊണ്ടുവന്ന സാഹചര്യം ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടടിക്കാട്ടി.

1997 ഫെബ്രുവരി 16നാണ് ത്രിപുരയില്‍ പ്രത്യേക സൈനിക അധികാര നിയമം പ്രാബല്യത്തില്‍ വന്നത്. 42 പോലീസ് സ്‌റ്റേഷനുകളാണ് അന്ന് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 74 പോലീസ് സ്‌റ്റേഷനുകള്‍ സംസ്ഥാനത്തുണ്ട്.

Latest