ന്യൂഡല്‍ഹി: എലിശല്യത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ ജമ്മു കാശ്മീരിലെ ലേ വിമാനത്താവളത്തിലാണ് എയര്‍ബസ് എ320 ഇറക്കിയത്. വിമാനം പറന്നുയര്‍ന്ന ശേഷമാണ് ഉള്ളില്‍ എലിയുണ്ടെന്ന് അധികൃതര്‍ അറിഞ്ഞത്.
വിമാനത്തില്‍ നിന്ന് എലികളെ പുകച്ച് പുറത്തുചാടിക്കാന്‍ പിന്നീട് ഫോഗിംഗ് നടത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നെത്തിയ ഉപകരണം ഉപയോഗിച്ചാണ് വിമാനത്തില്‍ ഫോഗിംഗ് നടത്തിയത്. ഇതിനുള്ള സംവിധാനം ലേ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. വിമാനത്തിന്റെ ഇലക്ട്രിക് വയറുകളൊന്നും എലികള്‍ കരണ്ടു നശിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ സുരക്ഷാ പ്രശ്‌നമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.