
താമരശ്ശേരി: ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന ഒരു കോടി നാല്‍പത് ലക്ഷം രൂപയുടെ കുഴല്‍പണം താമരശ്ശേരി പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി ശ്രീകുമാര്‍, സി ഐ. കെ സുഷീര്‍, എസ് ഐ. എന്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഏഴുമണിയോടെ പുതുപ്പാടി കൈതപ്പൊയിലില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. രണ്ട് ബസ്സുകളിലായി എത്തിച്ച പണം പിടിച്ചെടുത്ത പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ കിരണ്‍, ലക്ഷ്മണ്‍, സമാധാന്‍, വിനോദ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്ടേക്കാണ് പണം കടത്തുന്നതെന്നാണ് സംഘം പോലീസിന് മൊഴി നല്‍കിയത്. പിടിയിലായവരെ താമരശ്ശേരി ഡി വൈ എസ് പി ഓഫീസിലെത്തിച്ച് ചോദ്യംചെയ്ത് വരുന്നു.