കെ എം സി സി തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍

Posted on: May 26, 2015 7:00 pm | Last updated: May 26, 2015 at 7:06 pm

kmccഷാര്‍ജ: ഷാര്‍ജ കെ എം സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായി കബീര്‍ ചാന്നാങ്കര (പ്രസി.), സഹീദ് ഹസന്‍, യാസീല്‍ പാളയം, ഷാനവാസ് പാലാംകോണം, ശരീഫ് മൗലവി (വൈ. പ്രസി.), ഷിഹാബുദ്ദീന്‍ പാച്ചല്ലൂര്‍ (ജന. സെക്ര.), ഷാജഹാന്‍ കടുവാപള്ളി, റിസ മുഹമ്മദ് പെരുമാതുറ (ജോ. സെക്ര.), ജസീം ചിറയിന്‍ കീഴ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കെ എം സി സി ആസ്ഥാനത്ത് ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ ബശീര്‍ ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യു എ ഇ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ എച്ച് എം അശ്‌റഫ് സംസാരിച്ചു. യാസീന്‍ വെട്ടം നിരീക്ഷകനായിരുന്നു. തിരഞ്ഞെടുപ്പ് ഐക്യ കണ്‌ഠേനയായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.