Kerala
രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി

കോഴിക്കോട്: എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി. ഉച്ചക്ക് ജറ്റ് എയര്‍വേസ് വിമാനത്തില്‍ കഴിപ്പൂരില്‍ ഇറങ്ങിയ രാഹുല്‍ പിന്നീട് റോഡ് മാര്‍ഗമാണ് കോഴിക്കോട്ടേക്ക് തിരിച്ചത്. വൈകീട്ട് അഞ്ചരക്ക് കോഴിക്കോട് കടപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ കരിപ്പൂരില്‍ സ്വീകരിച്ചു. കോഴിക്കോട് പിഡബ്ല്യൂ ഡി ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ നേതാക്കള്‍ വിശദീകരിക്കും. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പും ചര്‍ച്ചയാകും മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ കോഴിക്കോട്ട് എത്തിയിട്ടുണ്ട്.
സമ്മേളനത്തിന് ശേഷം റോഡ് മാര്‍ഗം തൃശൂരിലേക്ക് പോകുന്ന രാഹുല്‍ രാത്രി രാമനിലയത്തില്‍ തങ്ങും. നാളെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുമായും ചാവക്കാട് മത്സ്യത്തൊഴിലാളികളുമായും കൂടികാഴ്ച നടത്തും. രാഹുല്‍ ഗാന്ധിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് കോഴിക്കോട് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.