മോഡി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് അഡ്വാനിക്ക് ക്ഷണമില്ല

Posted on: May 24, 2015 5:34 pm | Last updated: May 25, 2015 at 7:57 am

LK-Advaniന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിലും നേതൃത്വത്തിലെ ഭിന്നത മറനീക്കുന്നു. നാളെ ഉത്തരപ്രദേശിലെ മഥുരയില്‍ നടക്കുന്ന ഒന്നാം വാര്‍ഷിക ആഘോഷ ചഷങ്ങിലേക്ക് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനിയെ ക്ഷണിച്ചില്ല. അതേസമയം, കടുത്ത ശാരീരിക അവശതകള്‍ അനുഭവിക്കുന്നതില്‍ പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയ് അടക്കമുള്ള മുഴുവന്‍ നേതാക്കളെയും ക്ഷണിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയാണ് ചടങ്ങ് ഉദഘാനം ചെയ്യുന്നത്.

ബിജെപി താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായുട െജന്മദിനവും സര്‍ക്കാറിന്റെ വാര്‍ഷികവും ഒന്നിച്ചാണ് നടത്തുന്നത്. ദീന്‍ദയാല്‍ ഉപാധ്യായ് ജന്മഭൂമി സ്മാരക സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിലേക്ക് ആരെയെല്ലാം ക്ഷണിക്കണമെന്ന് തീരുമാനിക്കേണ്ടത് സമിതിയാണെന്ന നിലപാടിലാണ് ബി ജെ പി.